At a time when the state is mourning the death of over 60 infants in Gorakhpur, Uttar Pradesh Chief Minister Yogi Adityanath has directed preparations for a grand Krishna Janmashtami Celebration.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബിആര്‍ഡി ആശുപത്രിയില്‍ ഒരാഴ്ചക്കിടെ എഴുപത് കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ നടുക്കം മാറുന്നതിന് മുന്‍പെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപി സുല്‍ഖാന്‍ സിങ്ങിന് ആദിത്യനാഥ് കൈമാറി. ആദിത്യനാഥ് ഡിജിപി നല്‍കിയ വിജ്ഞാപനത്തില്‍ കൃഷ്ണാഷ്ടമി വളരെ പ്രധാനപ്പെട്ട ആഘോഷമാണെന്നും പാരമ്പര്യ രീതിയില്‍ ആഘോഷം സംഘടിപ്പിക്കാന്‍ പൊലീസ് ശ്രമിക്കണമെന്നും പറയുന്നു.